അച്ഛന്‍ നിരപരാധി: കന്നഡ ടാബ്ലോയ്ഡ് എഡിറ്ററുടെ മകള്‍

ബംഗളൂരു: സഹപ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ വാടക കൊലയാളിക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ കന്നഡ ടാബ്ലോയ്ഡ് എഡിറ്റര്‍ രവി ബലഗരെ നിരപരാധിയെന്ന് മകള്‍ ഭാവന. തന്റെ അച്ഛന്‍ കുറ്റക്കാരനല്ലെന്നും അതിനാല്‍, അദ്ദേഹം സുരക്ഷിതനായി പുറത്തുവരുമെന്നും അവര്‍ പറഞ്ഞു. സുനില്‍ ഹെഗരാവള്ളി എന്ന സഹപ്രവര്‍ത്തകനെ വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ബലഗരെയെ അറസ്റ്റ് ചെയ്തത്. ആരുടേയും പരാതിയിലല്ല പോലിസ് കേസെടുത്തത്. വാടകക്കൊലയാളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വമേധയെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അച്ഛന്‍ കുറ്റക്കാരനല്ലെന്ന് തനിക്ക് ഉറപ്പുണ്ട്-ഭാവന പറഞ്ഞു.
Next Story

RELATED STORIES

Share it