Pathanamthitta local

അച്ചന്‍കോവിലാറിന്റെ തീരത്തും കുടിവെള്ളക്ഷാമം

പന്തളം: അച്ചന്‍കോവിലാറിന്റെ തീരപ്രദേശത്തു പോലും ജലക്ഷാമം രൂക്ഷം. നഗരസഭയില്‍ ഒന്നാം ഡിവിഷനിലെ പലപ്രദേശങ്ങളും വരള്‍ച്ചയുടെ പിടിയിലാണ്.
ആറ്റില്‍ നിന്നും വന്‍തോതില്‍ മണല്‍വാരല്‍ നടത്തുന്നതിനാല്‍ ആറു കുഴിയുകയും ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന് ആറ്റുതീരത്തു പോലും വന്‍തോതില്‍ ജലക്ഷാമം നേരിടുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആരംഭത്തില്‍ തന്നെ ടാങ്കര്‍ ലോറികളില്‍ പ്രദേശത്ത് നഗരസഭയുടെയും സന്നദ്ധ സംഘടനകളും കുടിവെള്ള വിതരണം നടത്തിയിരുന്നു.
മണലൂറ്റുകാരണം ചുഴികളും മണ്‍പുറ്റുകളും ആറ്റില്‍ രൂപപ്പെട്ടിട്ടുണ്ട്. കരിങ്ങാലി, ചേരിക്കല്‍ തുടങ്ങി ഏലകളോടു ചേര്‍ന്നു കിടക്കുന്നുണ്ടെങ്കിലും ജല ലഭ്യത നന്നെ കുറവാണ്.
ജല വകുപ്പിന്റെ കുടിവെള്ള പദ്ധതികളല്ലാതെ മറ്റൊന്നും നിലവിലില്ല. ഈ ഡിവിഷനില്‍ 370 ഓളം കുടുംബങ്ങള്‍ ആകെയുള്ളതില്‍ 50 ഓളം പട്ടികജാതി വീടുകളാണ് 2017-18ലെ പ്രത്യേക ഘടകപദ്ധതിയില്‍ കുടിവെള്ള വിതരണത്തിനും അറ്റകുറ്റപണികള്‍ക്കുമായി ഒരു ലക്ഷം രൂപ വകയിരുത്തിയതായി കൗണ്‍സിലറായ എം വിജയകുമാര്‍ പറഞ്ഞു. ഇവിടെ പ്രധാനമായും കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ മയ്യിലയ്യത്തുപടി, പാലക്കാട് ക്കടവ് ,ചെമ്പകശേരിപ്പടി എന്നിവടങ്ങളാണ്. ചക്കാലവട്ടം, പാലത്തറ മണ്ണില്‍പ്പടി, എന്നിവടങ്ങളിലെ ജലക്ഷാമം പരിഹരിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി നഗരസഭയ്ക്കും ജല വകുപ്പിനും നല്‍കിയതായും കൗണ്‍സിലര്‍ പറഞ്ഞു.
ഡിവിഷനിലെ  പനച്ചയില്‍ പടി, വെള്ളാപ്പള്ളിപ്പടി, മണ്ണേത്ത് എന്നിവടങ്ങളില്‍ വെള്ളക്കുഴലുകള്‍ ഭാഗികമായി സ്ഥാപിച്ചിട്ടുള്ളത് പൂര്‍ണമാക്കാന്‍ കഴിഞ്ഞാല്‍ കുടിവെള്ള ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്ന് കൗണ്‍സിലര്‍ പറയുന്നു.
Next Story

RELATED STORIES

Share it