thiruvananthapuram local

അഗ്രോ ക്ലിനിക്കുകള്‍ നിര്‍ജീവം

വര്‍ക്കല: മണ്ഡലത്തിലെ തീരപ്രദേശങ്ങളില്‍ മഞ്ഞളിപ്പ് ബാധിച്ച് തെങ്ങുകള്‍ വ്യാപകമായി നശിക്കുന്നു. യഥാസമയം കൃഷിഭവനുകളില്‍ നിന്നുള്ള സേവനം ലഭ്യമല്ലാത്തത് രോഗം പടരുന്നതിന് ആക്കം കൂട്ടുന്നതായി കേരകര്‍ഷകര്‍ ആവലാതിപ്പെടുന്നു.
നിശ്ചിത വാര്‍ഡുകളെ മുന്‍നിര്‍ത്തി കൃഷിഭവനുകളുടെ അഗ്രോക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയുന്നതല്ലാതെ ഫലവത്താവുന്നില്ല. കാര്‍ഷിക മേഖലയിലെ അടിയന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്ദേശം മൂന്നുവാര്‍ഡുകളെ മുന്‍നിര്‍ത്തി ഒരു അഗ്രോക്ലിനിക്ക് എന്ന അനുപാതത്തി ല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രാമപ്പഞ്ചായത്ത് തലങ്ങളില്‍ കൃഷിവകുപ്പിന്റെ സമയോജിതമായ ഇടപെടല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നാവട്ടെ പലയിടങ്ങളിലും ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ മാത്രമാണുള്ളത്.
കാറ്റുവീഴ്ച, മണ്ഡരി, മഞ്ഞളിപ്പ്, കൂമ്പുചീയല്‍ തുടങ്ങി തെങ്ങുകളില്‍ അടിക്കടിയുണ്ടാവുന്ന സാംക്രമിക രോഗങ്ങള്‍ നിമിത്തം ഉല്‍പാദനക്ഷമത കുറഞ്ഞ് വരുന്ന സാഹചര്യത്തിലായിരുന്നു അതിജീവന ശേഷിക്കായി പദ്ധതി ആവിഷ്‌കരിച്ചത്.
രോഗം വന്ന തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം അത്യുല്‍പാദനശേഷിയുള്ള തെങ്ങുകള്‍ വച്ചുപിടിപ്പിക്കുക എന്നതായിരുന്നു പദ്ധതിയെങ്കിലും ഇത് ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല.
Next Story

RELATED STORIES

Share it