Most popular

അഖ്‌ലാഖ്: ധനസഹായം; ഹരജി സുപ്രിംകോടതി തള്ളി

അഖ്‌ലാഖ്:  ധനസഹായം; ഹരജി  സുപ്രിംകോടതി തള്ളി
X


DADRI

[related]

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചെന്നാരോപിച്ച് സംഘപരിവാരം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനെതിരേ സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജി സുപ്രിംകോടതി തള്ളി. രണ്ടുതവണ ധനസഹായം വര്‍ധിപ്പിച്ച നടപടി ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ റിഥേഷ് ചൗധരിയാണ് ഹരജി നല്‍കിയിരുന്നത്. നേരത്തേ റിഥേഷിന്റെ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. അഖ്‌ലാഖിന്റെ കുടുംബത്തിന് യുപി സര്‍ക്കാര്‍ ആദ്യം 10 ലക്ഷം രൂപയായിരുന്നു പ്രഖ്യാപിച്ചത്. പിന്നീടിത് 25 ലക്ഷമായും 45 ലക്ഷമായും ഉയര്‍ത്തി.
Next Story

RELATED STORIES

Share it