Flash News

അംബേദ്ക്കറുടെ പേരുമാറ്റം: യോഗിയുടെ നടപടി നാശമുണ്ടാക്കാനെന്ന് ബിജെപി സഖ്യകക്ഷി

അംബേദ്ക്കറുടെ പേരുമാറ്റം: യോഗിയുടെ നടപടി നാശമുണ്ടാക്കാനെന്ന് ബിജെപി സഖ്യകക്ഷി
X
പട്‌ന: ഭരണഘടനാ ശില്‍പി ഡോ. ബിആര്‍ അംബേദ്കറിന്റെ പേരുമാറ്റിയ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ബിജെപിയുടെ സഖ്യകക്ഷി. അംബേദ്കറിന്റെ പേരിന്റെ കൂടെ 'റാംജി' എന്നു കൂടി ചേര്‍ത്ത നടപടി നാശമുണ്ടാക്കാനാണെന്ന് ജെഡിയു മുതിര്‍ന്ന നേതാവ് ശ്യാം രാജക് പറഞ്ഞു. മനുവാദ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് യു.പി സര്‍ക്കാരിന്റേത്. വിവിധ വഴികളിലൂടെ ദലിതുകളുടെ അവകാശങ്ങളെ കയ്യേറ്റം ചെയ്യുന്ന സംഭവങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
ബിഹാറില്‍ ബി.ജെ.പിക്കൊപ്പം സര്‍ക്കാരിനെ നയിക്കുന്ന ജെ.ഡി.യുവിന്റെ ഉപാധ്യക്ഷനാണ് ശ്യാം രാജക്.



അംബേദ്കറുടെ പേര് ഭീം റാവു റാംജി അംബേദ്കര്‍ എന്നാക്കി ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കുന്നത്. ഭരണഘടനയുടെ ആമുഖത്തില്‍ അംബേദ്കര്‍ ഒപ്പുവച്ചിരിക്കുന്നത് ഡോ. ഭീം റാവു റാംജി അംബേദ്കര്‍ എന്ന പേരിലാണ്. ഇക്കാരണത്താലാണ് പേരുമാറ്റമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അലഹബാദ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ക്കും കൈമാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it