വിദേശത്തുനിന്നെത്തിയ ദിവസം ഉല്‍സവപ്പറമ്പിലെ ആല്‍മര ശിഖരം ഒടിഞ്ഞു വീണ് യുവാവ് മരിച്ചു
കോട്ടയം: വിദേശത്തുനിന്നെത്തിയ ദിവസം ഉല്‍സവപ്പറമ്പിലെ ആല്‍മര ശിഖരം ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം. പൂവം കണിയാംപറമ്പില്‍ സതീശന്റെ മകന് സബിന്‍ (32) ആണ് മരിച്ചത്. വിദേശത്തായിരുന്ന സബിന്‍ ഇന്നലെ ഉച്ചയോടെയാണ് എത്തിയത്. രാത്രി ഒമ്പതരോടെയാണ് അപകടം. ചങ്ങനാശ്ശേരിക്ക് സമീപമുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. പൂവം എന്‍എന്‍ഡിപി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്കെത്തിയപ്പോള്‍ സമീപത്തെ ആല്‍മരത്തിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും ലൈനില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ചിലര്‍ക്ക് വൈദ്യുതാഘാതമേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ ആറ് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.രതിയാണ് മരിച്ച സബിന്റെ മാതാവ്. ഭാര്യ: അശ്വതി. സഹോദരങ്ങള്‍: സവിത, രേഷ്മ.
RELATED STORIES
അയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMTഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം
9 May 2024 2:02 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMTഫേസ്ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്: സി എ റഊഫിനെ...
9 May 2024 1:21 PM GMTമുസ് ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു...
9 May 2024 10:11 AM GMTപോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMT