മഴ; കണ്ണൂരും കാസര്‍കോട്ടും നാളെ സ്കൂളുകള്‍ക്ക് അവധി
കാസര്‍കോട്: ശക്തമായ മഴ തുടരുന്നതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് കാസര്‍കോഡ് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെയും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്കുന്ന മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്റസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും കൂടി അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കാസര്‍കോഡ് ജില്ലയിലെ കോളജുകള്‍ക്ക് നാളത്തെ അവധി ബാധകമല്ല. എന്നാല്‍, ശക്തമായ മഴ തുടരുന്നതിനാല്‍ കണ്ണൂരില്‍ പ്രഫഷനല്‍ കോളജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
RELATED STORIES
കാട്ടാന ആക്രമണത്തില്‍ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു
8 May 2024 6:38 AM GMTപനമണ്ണ വിനോദ് വധം: രണ്ടുപേരെ കോടതി വെറുതെവിട്ടു
30 April 2024 11:33 AM GMTപാലക്കാട് കണ്ണനൂരില്‍ കാര്‍ പരസ്യബോര്‍ഡില്‍ ഇടിച്ച് ഒരു മരണം; മൂന്ന്...
30 April 2024 5:47 AM GMTപാലക്കാട് ബാന്‍ഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിള്‍ കലാകാരന്...
30 April 2024 5:37 AM GMTഉഷ്ണതരംഗം: പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ കലക്ടറുടെ...
29 April 2024 12:01 PM GMTപാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMT