ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയന് അന്തരിച്ചു
BY BSR16 April 2024 5:39 AM GMT
X
BSR16 April 2024 5:39 AM GMT
കൊച്ചി: ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയന്(90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇരട്ടസഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാനരംഗത്തും ഒരു പിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയ ജയന് 2019ല്‍ പദ്മശ്രീ ലഭിച്ചിരുന്നു. 1991ല്‍ സംഗീതനാടക അക്കാദമി, 2013ല്‍ ഹരിവരാസനം പുരസ്കാരങ്ങള്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. പൊതു ദര്‍ശനവും സംസ്കാരവും നാളെ കൊച്ചിയില്‍ നടക്കും.
Next Story
RELATED STORIES
ബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യണം; തിരഞ്ഞെടുപ്പ്...
7 May 2024 3:14 PM GMTചൂടിന് ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസം മഴ മുന്നറിയിപ്പ്
7 May 2024 4:50 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ട വോട്ടെടുപ്പിന് തുടക്കം
7 May 2024 4:44 AM GMTമുസ്ലിങ്ങളില്ലാത്ത കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക; ഗുജറാത്തില്‍...
6 May 2024 7:08 AM GMTകോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ്...
6 May 2024 6:31 AM GMTമാസപ്പടികേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹരജി ...
6 May 2024 6:06 AM GMT