കോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് മരിച്ചു
കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മുംബൈ സ്വദേശി ലോകേശ്വര്‍നാഥ് (20) ആണ് മരിച്ചത്. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു ലോകേശ്വര്‍നാഥ്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് ലോകേശ്വര്‍നാഥ് ചാടിയത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിടെക് പരീക്ഷകള്‍ ഇന്നലെ അവസാനിച്ചിരുന്നു. മുംബൈയിലുള്ള രക്ഷിതാക്കള്‍ക്ക് മെസേജ് അയച്ച ശേഷമായിരുന്നു ആത്മഹത്യ. മെസേജ് കണ്ട ഉടന്‍ രക്ഷിതാക്കള്‍ കോളേജ് അധികൃതറുമായി ബന്ധപ്പെട്ടെങ്കിലും അപ്പോഴേക്കും ലോകേശ്വര്‍നാഥ് കെട്ടിടത്തില്‍ നിന്ന് ചാടിയിരുന്നു.
പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കോഴിക്കോട് എന്‍ഐടിയില്‍ മുന്‍പും വിദ്യാര്‍ഥി ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. പഠനപരമായ സമ്മര്‍ദ്ദവും വേണ്ടവിധത്തില്‍ കൗണ്‍സിലിങ് ലഭിക്കാത്തതുമാണ് ആത്മഹത്യകള്‍ വര്‍ധിക്കുന്നതിന് പിന്നിലെ കാരണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
RELATED STORIES
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇസ്രായേലിലേക്കുള്ള കപ്പലിന് അനുമതി തടഞ്ഞ് സ്പെയിന്; കപ്പലില്‍...
17 May 2024 5:32 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTജപ്പാനിലും ഫലസ്തീന് അനുകൂല പ്രതിഷേധം
12 May 2024 12:02 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMT