ഇലക്ട്രോണിക് വോട്ടിങ് മെഷീന് തട്ടിപ്പെന്ന് പ്രചാരണം; സംസ്ഥാനത്ത് 12 കേസുകള്‍
BY BSR9 April 2024 9:37 AM GMT
X
BSR9 April 2024 9:37 AM GMT
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് മെഷീന് തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരളാ പോലിസ് അറിയിച്ചു. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസ്. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹികമാധ്യമങ്ങള്‍ നിരീക്ഷിക്കാനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹികമാധ്യമ ഇടപെടലുകളെക്കുറിച്ച് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങളെ അറിയിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേരളാ പോലിസ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
Next Story
RELATED STORIES
എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTകരിപ്പൂരില്‍ എയർഇന്ത്യ എക്സ്പ്രസ് 70-ലധികം സർവീസുകൾ റദ്ദാക്കി
8 May 2024 5:28 AM GMTതിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിൽ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
8 May 2024 5:15 AM GMT