ബിഎംഡബ്ല്യു, ഓഡി, കവാസിക്കി നിഞ്ചാ ബൈക്ക്; കെ എല്‍ രാഹുലിന് ലഭിച്ച വിവാഹ സമ്മാനങ്ങള്‍ ഇവയാണ്
സുനില്‍ ഷെട്ടി നല്‍കിയത് 50 കോടിയുടെ ആഡംബര വസതിയാണ്.
മുംബൈ: ഇക്കഴിഞ്ഞ 23നാണ് ഇന്ത്യന്‍ ക്രിക്കറ്റ് വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ വിവാഹം മുംബൈയില്‍ നടന്നത്.വധു ആതിയാ ഷെട്ടിയുടെ പിതാവ് ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മുംബൈയിലെ ബംഗ്ലാവില്‍ വച്ച് നടന്ന ലളിത ചടങ്ങിലായിരുന്നു വിവാഹം. എന്നാല്‍ കെ എല്‍ രാഹുലിന് വിവാഹത്തിനായി ലഭിച്ച സമ്മാനങ്ങളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
രാഹുലിന്റെ ഉറ്റസുഹൃത്തായ വിരാട് കോഹ്ലി 2.17 കോടിയുടെ ബിഎംഡബ്ല്യു കാറാണ് താരത്തിന് നല്‍കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി 80 ലക്ഷത്തിന്റെ കവാസാക്കി നിഞ്ച ബൈക്കാണ് രാഹുലിന് നല്‍കിയത്. മകളായ ആതിയാ ഷെട്ടിക്ക് സുനില്‍ ഷെട്ടി നല്‍കിയത് 50 കോടിയുടെ ആഡംബര വസതിയാണ്. ബോളിവുഡ് താരം സല്മാന് ഖാന് ആതിയക്ക് നല്‍കിയത് 1.64 കോടിയുടെ ഓഡി കാറാണ്. മറ്റൊരു താരമായ ജാക്കി ഷെറഫ് 30 ലക്ഷത്തിന്റെ സ്വിസ് നിര്‍മ്മിത വാച്ചാണ് ആതിയാ ഷെട്ടിക്ക് നല്‍കിയത്. ആതിയയുടെ അടുത്ത സുഹൃത്ത് അര്ജ്ജുന് കപ്പൂര്‍ 1.5 കോടിയുടെ ബ്രേസ് ലറ്റാണ് സമ്മാനമായി നല്‍കിയത്.
RELATED STORIES
പ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
9 May 2024 11:25 AM GMTമുസ് ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു...
9 May 2024 10:11 AM GMTപോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMTപീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ...
9 May 2024 7:42 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMT