വയനാട്ടുകാരി സജനയാണ് താരം; വനിതാ പ്രീമിയര്‍ ലീഗില്‍ അവസാന പന്തില്‍ സിക്സടിച്ച് മുംബൈക്ക് മിന്നും ജയം
മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് സീസണിലെ രണ്ടാം മത്സരത്തില്‍ താരമായി മലയാളി താരം സജന. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ്് ത്രസിപ്പിക്കുന്ന വിജയമാണ് നേടിയത്. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ സിക്സ് അടിച്ചാണ് വയനാട് സ്വദേശിയായ സജന മുംബൈ ഇന്ത്യന്‍സിനെ ജയിപ്പിച്ചത്.
താന്‍ നേരിട്ട വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ പന്ത് തന്നെ സജന സിക്സിലേക്ക് എത്തിക്കുകയായിരുന്നു. ഡെല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 172 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിനായി യാസ്തിക ബാട്ടിയയും ഹര്‍മന്‍പ്രീതും അര്‍ധ സെഞ്ച്വറി നേടി. യാസ്തിക 45 പന്തില്‍ നിന്ന് 57 റണ്‍സും ഹര്‍മന്‍പ്രീത് 34 പന്തില്‍ 55 റണ്‍സും എടുത്തു. അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 12 റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. ആദ്യ അഞ്ച് പന്തില്‍ നിന്ന് ഏഴ് റണ്‍സ് എടുക്കാനെ മുംബൈക്ക് ആയുള്ളൂ. അലിസ് കാപ്സി എറിഞ്ഞ അവസാന പന്ത് നേരിടാന്‍ എത്തിയ സജന താന്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് പറത്തി വിജയം ഉറപ്പിച്ചു.
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMT