Cricket

രഞ്ജി ട്രോഫിയില്‍ കളിക്കില്ല; ബിസിസിഐ നിര്‍ദ്ദേശം അവഗണിച്ച ഇഷാന്‍ കിഷന് കടുത്ത ശിക്ഷയ്ക്ക് സാധ്യത

രഞ്ജി ട്രോഫിയില്‍ കളിക്കില്ല; ബിസിസിഐ നിര്‍ദ്ദേശം അവഗണിച്ച ഇഷാന്‍ കിഷന്  കടുത്ത ശിക്ഷയ്ക്ക് സാധ്യത
X

മുംബൈ: ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍ തുടങ്ങിയ താരങ്ങള്‍ രഞ്ജി ട്രോഫിക്കായി തങ്ങളുടെ സംസ്ഥാന ടീമുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ബിസിസിഐ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ കീപ്പര്‍-ബാറ്റര്‍ കിഷന്‍ ഈ നിര്‍ദ്ദേശം അവഗണിച്ചിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിന് മുന്‍ഗണന നല്‍കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അടുത്തിടെ ഉത്തരവിട്ടെങ്കിലും, രാജസ്ഥാനെതിരെയുള്ള ജാര്‍ഖണ്ഡിന്റെ അവസാന രഞ്ജി ട്രോഫിയില്‍ താരം സ്വയം ലഭ്യമാക്കിയില്ല. കിഷന്റെ നടപടി ബിസിസിഐ അവഗണിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കടുത്ത ശിക്ഷ നല്‍കാനാണ് സാധ്യത.

രഞ്ജി ട്രോഫി സീസണ്‍ മുഴുവന്‍ ഒഴിവാക്കി പുതിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ബറോഡയില്‍ പരിശീലനം നടത്താനുള്ള കിഷന്റെ തീരുമാനത്തിനിടയിലാണ് ഷായുടെ നിര്‍ദ്ദേശം വന്നതെന്നാണ് ശ്രദ്ധേയം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അവരുടെ ആഭ്യന്തര ടീമുകളെ പ്രതിനിധീകരിക്കാന്‍ കിഷന്‍, അയ്യര്‍, ചാഹര്‍ എന്നിവരോട് ബിസിസിഐ സെക്രട്ടറി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. അയ്യര്‍ തന്റെ അഭാവത്തെ ന്യായീകരിച്ച് പരിക്കുമായി മല്ലിടുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

വ്യക്തിപരമായ കാരണങ്ങളാല്‍ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് കിഷന്‍ ടീമിന് പുറത്താകുന്നത്. തുടര്‍ന്ന് ദേശീയ സെലക്ഷനായി പരിഗണിക്കണമെങ്കില്‍ കിഷന്‍ ആഭ്യന്തര മത്സരങ്ങളില്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കേണ്ടതുണ്ടെന്ന് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഊന്നിപ്പറഞ്ഞു. ജിതേഷ് ശര്‍മ്മയെ തിരഞ്ഞെടുത്തതിനാലാണ് കിഷന്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് പിന്മാറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനുശേഷം, ഇഷാനും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം ശരിയല്ല. ഈ സാഹചര്യം ഇഷാന് തിരിച്ചുവരവ് ദുഷ്‌കരമാക്കിയിരിക്കുകയാണ്.






Next Story

RELATED STORIES

Share it