Latest News

പ്രഫഷനൽ വിദ്യാഭ്യാസത്തോടൊപ്പം ലോകത്തിന്റെ മാറ്റങ്ങൾ മനസ്സിലാക്കി മുന്നേറാൻ ശ്രമിക്കുക: ശശി തരൂർ

പ്രഫഷനൽ വിദ്യാഭ്യാസത്തോടൊപ്പം ലോകത്തിന്റെ മാറ്റങ്ങൾ മനസ്സിലാക്കി മുന്നേറാൻ ശ്രമിക്കുക: ശശി തരൂർ
X

ജിദ്ദ: പ്രഫഷനൽ വിദ്യാഭ്യാസത്തോടൊപ്പം ലോകത്തിന്റെ മാറ്റങ്ങൾ മനസ്സിലാക്കി മുന്നേറാൻ ശ്രമിക്കണമെന്ന് ശശി തരൂർ എം പി.

കേരള എൻജിനീയേഴ്‌സ് ഫോറം സിൽവർ ജൂബിലി ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായ തരൂർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം '

രണ്ടര പതിറ്റാണ്ടോളം ജിദ്ദയുടെ സാംസ്കാരിക മണ്ഡലത്തിൽ കേരളത്തിൽ നിന്നുള്ള എൻജിനീയർമാരുടെ കൂട്ടായ്മയായി പ്രവർത്തിച്ചുവരികയാണ് കേരള എൻജിനീയേഴ്‌സ് ഫോറം (കെ ഇ എഫ്). ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം വിശിഷ്ടാതിഥി ആയിരുന്നു. ജിദ്ദ ക്രൗൺ പ്ലാസ ഹോട്ടലിലെ കൺവെൻഷൻ ഹാളിൽ വെള്ളിയാഴ്ചയാണ് പരിപാടി സംഘടിപ്പിച്ചത്.

കെ ഇ എഫ് പ്രസിഡൻറ് സാബിർ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ശശി തരൂർ മുഖ്യപ്രഭാഷണം നടത്തി. നൂതന സാങ്കേതിക വിഷയങ്ങളിലേക്ക് എൻജിനീയർമാരുടെ ശ്രദ്ധതിരിച്ച പ്രഭാഷണത്തിൽ നിലവിലെ വിദ്യാഭ്യാസ രീതികളിലെ ന്യൂനതകളും പഠനത്തോടൊപ്പം തികഞ്ഞ ഒരു പ്രൊഫഷണൽ ആവാൻ വേണ്ടി ആർജ്ജിക്കേണ്ടുന്ന സോഫ്ട് സ്‌ക്കിൽസിനെ കുറിച്ചും തികഞ്ഞ ഒരു വിദ്യാഭ്യാസ വിചക്ഷണന്റെ ചാരുതയോടെ അദ്ദേഹം സംസാരിച്ചു. കൂടാതെ പ്രവാസികൾ വിശിഷ്യാ പ്രൊഫഷണലുകൾ സാമ്പത്തിക അടിത്തറ യോടൊപ്പം തന്നെ വികസിത രാജ്യങ്ങളിൽ നിന്നു അവർ ആർജ്ജിച്ച സാങ്കേതിക പരിജ്ഞാനങ്ങൾ കൂടി പകർന്നു നൽകി നമ്മുടെ സാമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം സദസ്സിനെ ഉത്ബോധപ്പെടുത്തി. ശേഷം സദസ്സിന്റെ ചോദ്യങ്ങൾക്കു അദ്ദേഹം മറുപടി നൽകി. ആയിഷ നാസിയ മുഖാമുഖ സെഷൻ നിയന്ത്രിച്ചു.

ശശി തരൂരിനെ വേദിയിൽ ഹാരം അണിയിച്ചു സ്വീകരിച്ചത് ഒരു റോബോട്ട് മനുഷ്യൻ ആയതു കാണികളിൽ കൗതുകം ഉണർത്തി. കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ആശംസ അറിയിച്ചു. ശശി തരൂരിന്റെ വാക്കുകൾക്കു പിന്തുണ നൽകിയ അദ്ദേഹം ജിദ്ദയിൽ കെ ഇ എഫ് പോലെയുള്ള പ്രൊഫഷണൽ സംഘടനകളുടെ പ്രവർത്തനത്തിൽ അഭിമാനവും രേഖപ്പെടുത്തി.

ജേതാക്കൾ ആയ റോഷൻ മുസ്തഫ നയിച്ച റെഡ് ടീമിന് ശശിതരൂർ ചാമ്പ്യൻഷിപ് ട്രോഫി കൈമാറി. റിഷാദ് അലവി നയിച്ച യെല്ലോ ടീം റണ്ണർ അപ്പ് ആയി. റോഷൻ മുസ്തഫ, ഇപ്സിത സാബിർ, സാഹിൽ സാജിദ് എന്നിവരെ വിവിധ വിഭാഗങ്ങിലെ മികച്ച കളിക്കാരായി തിരഞ്ഞെടുത്തു

സിൽവർ ജൂബിലിയോട് അനുബന്ധിച്ചു കെ ഇ എഫ് ന്റെ നാൾ വഴികളും, അംഗങ്ങളുടെ സർഗ്ഗവാസനകളും, ന്യൂതന സാങ്കേതിക വിജ്ഞാന പംക്തികളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സംഘടനയുടെ സുവനീർ ചടങ്ങിൽ ശശി തരൂർ മുഹമ്മദ് ഷാഹിദ് ആലത്തിനു നൽകി പ്രകാശനം നിർവഹിച്ചു. സെഫുവാൻ നിയന്ത്രിച്ച സെക്ഷനിൽ ആദിൽ, റഫീഖ് എന്നിവർ എഡിറ്റോറിയൽ ബോർഡിനെ പ്രതിനിധീകരിച്ചു സംസാരിച്ചു.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച കെ ഇ എഫ് അംഗങ്ങൾക്കുള്ള എക്സലൻസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. എൻജിനിയറിംഗ് സാങ്കേതിക രംഗത്തെ അവാർഡ് ഡോ. ഷാഹിറ ഹുസ്‌നുവിനും ലൈഫ് ടൈം അച്ചീവ്മന്റ് അവാർഡ് ഡോ. ശ്രീരാമകുമാറിനും കമ്മ്യൂണിറ്റി ഇമ്പാക്ട് അവാർഡ് ഷിംന ഷാക്കിറിനും വ്യവസായസംരംഭത്തെ മികവിനുള്ള അവാർഡ് ഷാഹിദ് മലയലിനും വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള അവാർഡ് അസീം അൻസാറും കരസ്ഥമാക്കി.

സഫ്വാൻ പെരിഞ്ചീരിമാട്ടിൽ പ്രസിഡന്റായും ആദിൽ പി കെ സെക്രട്ടറിയായും അബ്ദുൽ മജീദ് ട്രഷററായും പതിനഞ്ചാംഗ ഭരണസമിതി നിലവിൽ വന്നു. പ്രോഗ്രാം കൺവീനർ റോഷൻ മുസ്തഫ പരിപാടികൾ കോർത്തിണക്കി. ജുനൈദ, ഹാരിസ്, അജ്മൽ, ഫാത്തിമ, ജബ്‌ന എന്നിവർ ആയിരുന്നു അവതാരകർ. ചടങ്ങിനൊടുവിൽ ശശി തരൂരിനെ പരമ്പരാഗത അറബി വസ്ത്രം അണിയിച്ചു ആദരിച്ചു. ശശി തരൂരിനും മുഹമ്മദ് ഷാഹിദ് ആലത്തിനുമുള്ള മൊമെന്റോകൾ കൈമാറി. കെ ഇ എഫ് ജനറൽ സെക്രട്ടറി സിയാദ് കൊറ്റായി നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it