Latest News

കേരള സംഗീത നാടക അക്കാദമിയില്‍ വീണ്ടും നാടകക്കാലം

കേരള സംഗീത നാടക അക്കാദമിയില്‍ വീണ്ടും നാടകക്കാലം
X

തൃശൂര്‍: ആളും ആരവവുമില്ലാതെ കൊവിഡ് മഹാമാരിയുടെ നിബന്ധനകളാല്‍ ഒഴിഞ്ഞു കിടന്നിരുന്ന കേരള സംഗീത നാടക അക്കാദമിയുടെ കെ.ടി മുഹമ്മദ് സ്മാരക തിയറ്റര്‍ കാണികളെ വരവേല്‍ക്കാന്‍ ഒരുങ്ങി.

പൂര്‍ണ്ണമായും സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കിയാണ് തിയറ്റര്‍ നാടകമത്സരത്തിനായി സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ 250 പേര്‍ക്ക് മാത്രമാണ് അക്കാദമി പാസ് അനുവദിച്ചിട്ടുള്ളത്. ഇവര്‍ക്ക് മാത്രമാകും നാടകം കാണാന്‍ പ്രവേശനം അനുവദിക്കുക. തിയറ്ററിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ്, കാണികളുടെ ശരീരോഷ്മാവ് പരിശോധിച്ച്, പനിയില്ലെന്ന്ഉറപ്പുവരുത്തും. കാണികളുടെ പാസ് പരിശോധിക്കുമ്പോള്‍ തന്നെ, രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൂടി പരിശോധിച്ച് ഉറപ്പു വരുത്തും. രോഗ വ്യാപനത്തില്‍ നിന്നും പൂര്‍ണ്ണമായും പൂറത്തുകടക്കാത്തതിനാല്‍, ആരോഗ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്ന രീതിയിലാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രഫഷണല്‍ നാടകമത്സരത്തിന്റെഭാഗമായി ഇന്ന് വൈകീട്ട് അഞ്ചിന്കാളിദാസകലാകേന്ദ്രത്തിന്റെഅമ്മ അരങ്ങേറും. ഇന്ന് മുതല്‍ 29 വരെയായി നടക്കുന്ന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമായി രണ്ട് വീതം നാടകങ്ങളാണ് അരങ്ങേറുന്നത്.

Next Story

RELATED STORIES

Share it