പന്തളം നഗരസഭയില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ പോര്
ചെയര്‍പേഴ്സനെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു അസഭ്യം പറച്ചില്
പത്തനംതിട്ട: പന്തളം നഗരസഭയില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ പോര്. ചെയര്‍പേഴ്സണ്‍ ബിജെപി കൗണ്‍സിലര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയതായി പരാതി.നഗരസഭ കൗണ്‍സിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ കെ വി പ്രഭയ്ക്ക് നേരെ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് അസഭ്യ വര്‍ഷം നടത്തിയെന്നാണ് പരാതി.ചെയര്‍പേഴ്സനെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു അസഭ്യം പറച്ചില്.
ഇന്നലെ വൈകിട്ട് നാലരയോടെ നഗരസഭയുടെ ഹാളില്‍ വെച്ചായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.തെറി വിളിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.33 അംഗ പന്തളം നഗരസഭയില്‍ 18 സീറ്റ് നേടി അധികാരത്തില്‍ എത്തിയ ബിജെപിയില്‍ തുടക്കം മുതല്‍ തര്‍ക്കങ്ങളുണ്ട്.നഗരസഭ ഭരണസമിതിയില്‍ ചെയര്‍പേഴ്സന്റെ നേതൃത്വത്തിലും,കൗണ്‍സിലറുടെ നേതൃത്വത്തിലും രണ്ട് ഗ്രൂപ്പുകള്‍ നിരന്തരം തമ്മിലടിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസത്തെ തമ്മിലടി.
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMT