Business

കേരളാ ജ്വല്ലറി അവാര്‍ഡ് മെജസ്റ്റിക് ജ്വല്ലേഴ്‌സിന്

കേരളാ ജ്വല്ലറി അവാര്‍ഡ് മെജസ്റ്റിക് ജ്വല്ലേഴ്‌സിന്
X

തിരൂര്‍: എറണാകുളത്ത് നടന്ന കേരള ഇന്റര്‍ നാഷനല്‍ ജ്വല്ലറി ഫയറിനോടനുബന്ധിച്ച് സംസ്ഥാന തലത്തില്‍ നടന്ന കേരള ജ്വല്ലറി അവാര്‍ഡ് നൈറ്റില്‍ ബെസ്റ്റ് സിങ്കിള്‍ സ്‌റ്റോര്‍ ഇന്‍ കേരള(ലാര്‍ജ്) വിഭാഗത്തില്‍ മെജസ്റ്റിക് ജ്വല്ലേഴ്‌സ് തിരൂര്‍ അര്‍ഹമായി. എറണാകുളത്ത് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ താരം അനുസിതാരയില്‍ നിന്നു മാനേജിങ് ഡയറക്ടര്‍ അഹമ്മദ് പൂവില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. 1970ല്‍ വേങ്ങരയില്‍ പ്രവര്‍ത്തനം ആരംഭിച്ച മെജസ്റ്റിക് ജ്വല്ലേഴ്‌സ് 1990 മുതല്‍ തിരുരിലെ സ്വര്‍ണാഭരണ വ്യാപാര വിപണന രംഗത്ത് സജീവമാണ്. പൂവ്വില്‍ കോമുക്കുട്ടി ഹാജിയാണ് മെജസ്റ്റിക് ജ്വല്ലേഴ്‌സിന്റെ സ്ഥാപകനും ചെയര്‍മാനും. മക്കളായ അഹമ്മദ് പൂവില്‍, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ മാനേജിങ് ഡയറക്ടര്‍മാരാണ്.

Next Story

RELATED STORIES

Share it