You Searched For "operation"

നെടുമ്പാശേരിയില്‍ 34 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

3 Dec 2019 11:25 AM GMT
മലപ്പുറം കാരുക്കുണ്ട് സ്വദേശിയെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) വിഭാഗവും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. മസ്‌കറ്റില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സ്വര്‍ണവുമായി ഇയാള്‍ എത്തിയത്. 900 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം തടയാൻ ഓപ്പറേഷൻ തണ്ടർ

28 Nov 2019 7:46 AM GMT
കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ രണ്ട് സ്കൂളുകളിൽ ടൂറിസ്റ്റ് ബസുകൾ നടത്തിയ അഭ്യാസപ്രകടനം വിവാദമായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മരണപ്പെട്ട ലൈഫ് ഗാര്‍ഡിന്റെ കുടുംബത്തിന് തണലായി സംസ്ഥാന സര്‍ക്കാര്‍

12 Nov 2019 5:56 PM GMT
ജോലിയില്‍ നിന്ന് വിരമിക്കുന്ന ലൈഫ് ഗാര്‍ഡുകള്‍ക്ക് ഒരു നിശ്ചിത തുക നല്‍കാനും, റിട്ടയര്‍മെന്റിനുശേഷം സുരക്ഷിതമായ ഒരു ജീവിതം ഉറപ്പുവരുത്താനുമുള്ള പദ്ധതി ടൂറിസം വകുപ്പ് തയ്യാറാക്കി വരുകയാണെന്നും മന്ത്രി അറിയിച്ചു.

കൊച്ചിയില്‍ ഓപറേഷന്‍ ബ്രേക്ക് ത്രൂ: അന്തിമരൂപ രേഖ ഡിസംബര്‍ 31ന്; 90 ദിവസം കൊണ്ട് പൂര്‍ത്തീകരണം

11 Nov 2019 12:54 PM GMT
തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ട് നിവാരണത്തിനായി നടപ്പാക്കിയ ഓപറേഷന്‍ അനന്തയുടെ മാതൃകയില്‍ സമഗ്ര പദ്ധതിയാണ് കൊച്ചിയിലും നടപ്പാക്കുക. നഗരത്തിലെ കനാലുകളും ഓടകളും ഉള്‍പ്പെട്ട ജലനിര്‍ഗമന മാര്‍ഗങ്ങളുടെ വിശദമായ ഭൂപടം തയാറാക്കുന്ന ജോലി പുരോഗമിക്കുകയാണ്. വെള്ളക്കെട്ടിനിടയാക്കുന്ന തടസങ്ങളും കണ്ടെത്തി വരുന്നു. ഹ്രസ്വ, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങളാണ് വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആവിഷ്‌കരിക്കുക.പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കലക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളിലെ എക്‌സിക്യുട്ടൂീവ് എഞ്ചിനീയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതി സങ്കീര്‍ണ്ണ ശസ്ത്രക്രിയ; ഭക്ഷണത്തോടൊപ്പം ഉള്ളില്‍ കടന്ന നേരിയകമ്പിക്കഷണം പുറത്തെടുത്തു

1 Nov 2019 5:33 PM GMT
മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു. ആഹാരത്തിനൊപ്പം ഒരു അന്യ വസ്തു അബദ്ധത്തില്‍ ഉള്ളില്‍ കടന്ന് തൊണ്ടവേദനയുമായാണ് മുപ്പതുകാരനായ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.

കൊച്ചിയിലെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ : ഡ്രയിനേജ് മാപ്പ് തയാറാക്കും;വിദഗ്ധരടങ്ങുന്ന സാങ്കേതികസമിതി രൂപീകരിക്കും

28 Oct 2019 10:40 AM GMT
ഓപറേഷന്‍ അനന്തയുടെ മാതൃകയിലാണ് കൊച്ചിയിലും സമഗ്ര പദ്ധതി ആവിഷ്‌കരിക്കുക. മൂന്നു മാസത്തിനകം ഡ്രയിനേജ് സംവിധാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണം തേടും

കുഴല്‍കിണറില്‍ വീണ കുഞ്ഞ് 100 അടി താഴ്ചയിലേക്ക് പതിച്ചു; രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണമാവുന്നു

26 Oct 2019 5:14 PM GMT
കുഴല്‍കിണറിന് സമീപം ഒരുമീറ്റര്‍ വീതിയില്‍ വഴിതുരക്കുകയാണിപ്പോള്‍. ദേശീയ ദുരന്തപ്രതിരോധ സേനയും സംസ്ഥാന ദുരന്തപ്രതിരോധ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

കലക്ടറുടെ നേതൃത്വത്തില്‍ അര്‍ധരാത്രിയില്‍ നടത്തിയ ബ്രേക്ക് ത്രൂ വിജയം; എറണാകുളത്തെ വെളളക്കെട്ടിന് ആശ്വാസം

22 Oct 2019 3:06 AM GMT
നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തിടെ ഡിഎം ആക്ട് പ്രകാരമായിരുന്നു പ്രവര്‍ത്തനങ്ങള്‍.ഏകദേശം 4 മണിക്കൂര്‍ കൊണ്ട് 2800 ഇല്‍ പരം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരും നിരവധി പൊതുജനങ്ങളും ഇതില്‍ പങ്കെടുത്താണ് വിജയിപ്പിച്ചത്

വെള്ളക്കെട്ടില്‍നിന്ന് കൊച്ചിയെ കരകയറ്റാന്‍ രാത്രിയില്‍ 'ഓപറേഷന്‍ ബ്രേക്ക് ത്രൂ'

21 Oct 2019 7:21 PM GMT
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വെള്ളക്കെട്ട് ഒഴിവാക്കാന്‍ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഓപറേഷന്‍ ബ്രേക്ക് ത്രൂ തുടങ്ങിയത്

ഡല്‍ഹിയില്‍ കനത്ത മഴ; റോഡുകള്‍ വെള്ളത്തില്‍, വിമാന സര്‍വീസുകള്‍ താറുമാറായി

3 Oct 2019 4:09 PM GMT
വ്യാഴാഴ്ച വൈകീട്ടോടെയാണ് നഗരത്തില്‍ കനത്ത മഴ പെയ്തത്. വിമാനത്താവളത്തില്‍ വെള്ളം കയറിയതിനാല്‍ നാല് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. അരമണിക്കൂറോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.

മാവോവാദികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധം; സോണി സോറിക്കും ബേല ഭാട്ടിയക്കുമെതിരേ കേസ്

22 Sep 2019 10:04 AM GMT
മാണ്ഡവിയും പോഡിയയും നിരപരാധികളായ ഗ്രാമവാസികളാണെന്നും നിരോധിക്കപ്പെട്ട സംഘടനയിലെ അംഗങ്ങളല്ലെന്നും പ്രതിഷേധക്കാർ അവകാശപ്പെട്ടു.

സ്പിരിറ്റ്, മദ്യ ലോബികളുടെ കള്ളക്കടത്ത് തടയാന്‍ ഓപ്പറേഷന്‍ വിശുദ്ധി

7 Sep 2019 11:31 AM GMT
പ്രധാനപ്പെട്ട സ്പിരിറ്റ് കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ മുന്‍കുറ്റവാളികള്‍ എന്നിവരെ നിരീക്ഷിക്കുന്നതിനും കേസുകള്‍ കണ്ടെടുക്കുന്നതിനും പ്രത്യേക ടീമിനെ നിയോഗിച്ചു. പ്രധാന നിരത്തുകളില്‍ രാത്രികാല വാഹന പരിശോധന കര്‍ശനമാക്കി.

മല്‍സ്യത്തൊഴിലാളികളെ ആദരിച്ചു

26 Aug 2019 4:10 AM GMT
പയ്യോളി: സഹജീവികളുടെ വേദന സ്വന്തം വേദനയായി കണ്ട് ഐക്യപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചവര്‍ പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍...

നിര്‍ണായകഘട്ടം പിന്നിട്ടു; ചന്ദ്രയാന്‍- 2 ഭ്രമണപഥത്തില്‍

20 Aug 2019 4:50 AM GMT
ചൊവ്വാഴ്ച രാവിലെ 9.02നാണ് ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന നിര്‍ണായകഘട്ടം പൂര്‍ത്തിയായത്. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്കുശേഷമാണ് ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ജൂലൈ 22നാണ് ചന്ദ്രയാന്‍ രണ്ടിനായിരുന്നു ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചത്.

ചന്ദ്രയാന്‍-രണ്ടിന് ഇന്നു നിര്‍ണായകം; ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും

20 Aug 2019 1:16 AM GMT
ചൊവ്വാഴ്ച രാവിലെ 8.30നും 9.30നും ഇടയില്‍ ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രയാന്‍-രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും

ഉരുള്‍ പൊട്ടിയിടത്തെ രക്ഷാ പ്രവര്‍ത്തനം; മുരളി തുമ്മാരുകുടി എഴുതുന്നു

11 Aug 2019 7:51 AM GMT
ഏറ്റവും വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുക എന്നതല്ല, ഏറ്റവും സുരക്ഷിതമായി പ്ലാന്‍ ചെയ്തു പ്രവര്‍ത്തനം നടത്തുക എന്നതാണ് ശരിയായ കാര്യം. ഇക്കാര്യം നാട്ടുകാരെയും ബന്ധുക്കളെയും പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ലെങ്കിലും ശ്രമിക്കേണ്ടതാണ്.

പ്രളയ സാധ്യത;ആലുവയില്‍ സൈന്യമെത്തി

11 Aug 2019 2:44 AM GMT
തിരുവനന്തപുരം പാങ്ങോട് കരസേന ക്യാംപില്‍ നിന്നുള്ള 19 മദ്രാസ് റെജിമെന്റിലെ 75 അംഗ സംഘമാണ് വിവിധ ജീവന്‍ രക്ഷാ ഉപകരണങ്ങളുമായി ഉളിയന്നൂരില്‍ എത്തിയിരിക്കുന്നത്.ലൈഫ് ബോട്ടുകള്‍, ജാക്കറ്റുകള്‍, വിവിധ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവയുമായാണ് സൈന്യമെത്തിയത്

പുത്തുമല ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ചു

8 Aug 2019 7:30 PM GMT
പ്രതികൂല കാലാവസ്ഥയും ശക്തമായ മണ്ണിടിച്ചിലുമാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിനുള്ള കാരണം.

സിദ്ധാര്‍ത്ഥയ്ക്കായുള്ള തിരച്ചിലിന് കേന്ദ്രസഹായം തേടി; തിരച്ചിലിന് കേരള തീരസേനയും

30 July 2019 7:08 PM GMT
സിദ്ധാര്‍ത്ഥയ്ക്കായി ഇന്നലെ രാത്രി തുടങ്ങിയ തിരച്ചില്‍ തുടരുകയാണ്. മഞ്ചേശ്വരം തീരസംരക്ഷണ പോലിസാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.കേരള തീര സംരക്ഷണ പോലിസും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

'ഓപ്പറേഷന്‍ സേഫ് ഫുഡ് ' ; എറണാകുളത്തെ തട്ടുകടകളില്‍ പരിശോധന

22 July 2019 11:00 AM GMT
ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ സേഫ് ഫുഡ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ്.പകര്‍ച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് കീഴില്‍ ജില്ലയിലെ മുഴുവന്‍ തട്ടുകടകളിലും ഭക്ഷണ-പാനീയ വില്‍പന കേന്ദ്രങ്ങളിലും പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കി

കനത്ത മഴ: കെട്ടിടം തകര്‍ന്ന് വീണ് സൈനികര്‍ ഉള്‍പ്പെടെ ഏഴ് മരണം

15 July 2019 4:33 AM GMT
ഇന്നലെ വൈകീട്ട് ഷിംലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള സോലണില്‍ നിന്നായിരുന്നു അപകടം. 28 പേരെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീവണ്ടികളില്‍ അനധികൃത കുപ്പിവെള്ളം വില്‍പന പിടിക്കാന്‍ ആര്‍പിഎഫിന്റെ 'ഓപ്പറേഷന്‍ ദാഹം'

11 July 2019 2:34 AM GMT
രണ്ടു ദിവസങ്ങളിലായി വിവിധ സ്റ്റേഷനുകളിലെ കാറ്ററിങ് സ്റ്റാള്‍, ഫുഡ് പ്ലാസ, ട്രെയിനുകളിലെ പാന്‍ട്രി കാര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ എക്സ്പ്രസ്(22639), എറണാകുളം-പാറ്റ്ന എക്സ്പ്രസ്(22643) എന്നീ തീവണ്ടികളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി വില്‍പ്പനക്ക് കൊണ്ടു വന്ന മറ്റു ബ്രാന്‍ഡുകളുടെ പാക്കറ്റ് വാട്ടര്‍ ബോട്ടിലുകള്‍കണ്ടെത്തി

ചത്തീസ്ഗഡ്: സുരക്ഷാ സേനയുടെ വെടിവെപ്പില്‍ മൂന്നു സ്ത്രീകളടക്കം നാലു മാവോവാദികള്‍ കൊല്ലപ്പെട്ടു

6 July 2019 4:59 PM GMT
റായ്പൂര്‍: സുരക്ഷാ സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നാലു മാവോവാദികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്....

സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്

28 Jun 2019 10:40 AM GMT
ഓപ്പറേഷൻ ഉജാല എന്ന പേരിൽ തുടങ്ങിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.

ഓപറേഷന്‍ തിയേറ്ററില്‍ നഴ്‌സിനു മര്‍ദ്ദനം: ഡോക്ടര്‍ക്കു സസ്‌പെന്‍ഷന്‍

18 Jun 2019 3:58 PM GMT
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ കണ്‍വീനറായി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു

'വായു' ഗുജറാത്ത് തീരം തൊടുന്നു; 70 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി, അഞ്ച് വിമാനത്താവളങ്ങളിലെ സര്‍വീസ് നിര്‍ത്തിവച്ചു

13 Jun 2019 1:08 AM GMT
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് 70 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. പോര്‍ബന്ദര്‍, ദിയു, ഭാവനഗര്‍, കെഷോദ്, കണ്ഡല എന്നീ വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് തടഞ്ഞത്.

കത്തിക്കരിഞ്ഞ വിമാനാവശിഷ്ടങ്ങള്‍; അപകടസ്ഥലത്തിന്റെ ആദ്യചിത്രങ്ങള്‍ പുറത്ത്

11 Jun 2019 6:31 PM GMT
കത്തിക്കരിഞ്ഞ വിമാനത്തിന്റെ അവശിഷ്ടങ്ങളും പ്രദേശത്തെ കത്തിനശിച്ച മരങ്ങളുമാണ് ചിത്രത്തിലുള്ളത്. മലയാളികള്‍ ഉള്‍പ്പടെ ഏഴ് വ്യോമസേനാംഗങ്ങളും ആറ് യാത്രക്കാരുമായി അസമിലെ ജോര്‍ഹട്ടില്‍നിന്ന് അരുണാചല്‍പ്രദേശിലെ മേചുകയിലേക്കുപോയ വിമാനത്തെക്കുറിച്ച് എട്ടുദിവസത്തിനുശേഷമാണ് വിവരങ്ങള്‍ ലഭിക്കുന്നത്.

ഓപറേഷൻ ഈഗിൾ വാച്ച്: സ്കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

11 Jun 2019 8:29 AM GMT
മാനേജ്മെന്റുകൾ സ്കൂൾ പ്രവേശന സമയത്ത് രക്ഷിതാക്കളിൽ നിന്നും അനധികൃതമായി പിടിഎ ഫണ്ട്, ബിൽഡിങ് ഫണ്ട് തുടങ്ങിയ പേരുകളിൽ വൻ തുകകൾ രസീതുകൾ നൽകിയും ചിലയിടങ്ങളിൽ നൽകാതെയും പിരിച്ചെടുക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍

4 Jun 2019 12:31 PM GMT
സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, വാട്ട്‌സ് അപ്പ്, ടെലെഗ്രാം, തുടങ്ങിയവയിലൂടെയുള്ള ഇത്തരത്തിലുളള പ്രചരണവും ശക്തമായി നിരീക്ഷിക്കും. ഇത്തരത്തിലുള്ള നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 32 സംഭവങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയിരുന്നു. അതില്‍ പലതും വിദേശ രാജ്യങ്ങളില്‍ നിന്നും നടത്തുന്നതാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ അന്വഷണത്തിന് ഇന്റര്‍പോളിന്റെ സഹായവവും തേടും.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് വ്യോമസേന

3 Jun 2019 6:51 PM GMT
കാണാതായ വിമാനത്തിനായി തിരച്ചില്‍ തുടരുകയാണ്. ചില സാധ്യതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെയെല്ലാം തിരച്ചില്‍ തുടരുകയാണ്.ഇതുവരെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഇന്ത്യന്‍ സേനയുമായി സഹകരിച്ചാണ് വ്യോമസേന തിരച്ചില്‍ നടത്തുന്നത്. ആകാശത്തും കരയിലുമായി രാത്രിയും തിരച്ചില്‍ തുടരുമെന്ന് വ്യോമസേന അറിയിച്ചു.

ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി രണ്ടുമരണം; 25 പേരെ കാണാതായി

3 Jun 2019 4:07 AM GMT
കുട്ടികള്‍ അടക്കം 25 പേരെ കാണാതായി. 73 അഭയാര്‍ഥികളെ ലിബിയന്‍ തീരദേശസേന രക്ഷപ്പെടുത്തി. ഇതില്‍ എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവെ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്ന് 49 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്ന് ലിബിയന്‍ വക്താവ് അയ്യൂബ് ഖാസിം അറിയിച്ചു.

ഓപ്പറേഷന്‍ ജനരക്ഷ: ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വ്യാപക ക്രമക്കേട്

16 May 2019 7:59 AM GMT
വിജിലന്‍സ് ഡയറക്ടര്‍ എസ് അനില്‍കാന്തിന് ലഭിച്ച രഹസ്യ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 42 ഓഫിസുകളിലായിരുന്നു പരിശോധന.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വട്ടംകറക്കി ബാങ്കുകള്‍

4 May 2019 10:29 AM GMT
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതില്‍ കാലതാമസം വരുത്തിയാണ് രോഗികളെ വട്ടംകറക്കുന്നത്. ചിപ് രൂപത്തിലുള്ള എടിഎം കാര്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടുന്നത്.

ഫോനി: കൊല്‍ക്കത്തയില്‍നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചു

4 May 2019 6:53 AM GMT
ഫോനി ചുഴലിക്കാറ്റിനെത്തുടര്‍ന്നു 17 മണിക്കൂര്‍ നിര്‍ത്തിവച്ചിരുന്ന സര്‍വീസാണ് ശനിയാഴ്ച രാവിലെ 10.30ന് പുനരാരംഭിച്ചത്.

നൈറ്റ് റൈഡേഴ്സ്: 102 ബസുകള്‍ക്കെതിരേ നടപടി; 2,85,000 രൂപ പിഴ ഈടാക്കി

2 May 2019 7:51 AM GMT
അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന 573 ബസുകള്‍ക്കെതിരെയാണ് ഇതുവരെ നടപടിയെടുത്തത്. പാലക്കാട് കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ കൂടുതലും നടക്കുന്നത്.

ഓപറേഷൻ നൈറ്റ് റൈഡേഴ്‌സ്: 198 ബസുകള്‍ക്കെതിരെ നടപടിയെടുത്തു

1 May 2019 7:35 AM GMT
കല്ലടയുടെ 22 ബസുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Share it
Top