160 കി.മീ വരെ വേഗത്തില്‍ കാറ്റ്; മല്‍സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Update: 2018-10-11 16:37 GMT


തിരുവനന്തപുരം: അറബിക്കടലിന്റെ മധ്യപടിഞ്ഞാറന്‍ ഭാഗത്തുനിന്നു മണിക്കൂറില്‍ 135 മുതല്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. കാറ്റിന്റെ ശക്തി കുറയുമെങ്കിലും ഒക്ടോബര്‍ 14 വരെ മണിക്കൂറില്‍ 110 മുതല്‍ 135 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുണ്ടാകും. അറബിക്കടലിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്തുനിന്നു മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റു വീശിയേക്കും.

ഈ സമയങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. 13 വരെ മല്‍സ്യതൊഴിലാളികള്‍ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളിലും 11 മുതല്‍ 14 വരെ ഗള്‍ഫ് ഓഫ് യെമന്‍ തീരങ്ങളിലും അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ തീരങ്ങളിലും 11 വരെ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യപടിഞ്ഞാറ്, വടക്കു ഭാഗങ്ങളിലും മല്‍സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.