ന്യൂനമര്‍ദത്തിന് സാധ്യത: മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Update: 2018-09-30 14:17 GMT

തിരുവനന്തപുരം: അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ 7, 8 തീയതികളില്‍ ന്യുനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുവാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ദമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 6 മുതല്‍ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശിച്ചു. ദീര്‍ഘനാളത്തേക്ക് മല്‍സ്യബന്ധനത്തിന് പോയവര്‍ക്ക് അഞ്ചിന് മുന്‍പ് മടങ്ങിയെത്താന്‍ അറിയിപ്പ് നല്‍കണമെന്ന് ഫിഷറീവ് വകുപ്പിനോട് നിര്‍ദേശം നല്‍കി. കടല്‍ ആംബുലന്‍സ് സുസജ്ജമാണെന്ന് ഉറപ്പ് വരുത്താനും അടിയന്തര രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശ പോലിസിനും ആവശ്യമായ മുന്‍കരുതെലുടുക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Similar News