പി.കെ ശശിക്കെതിരായ പീഡന പരാതി: വി.എസ് യെച്ചൂരിക്ക് കത്തയച്ചു

Update: 2018-09-07 14:12 GMT

തിരുവനന്തപുരം: പി.കെ ശശി എംഎല്‍എ ക്കെതിരായ പീഡന പരാതിയില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സ്ത്രീ സംരക്ഷണ നിലപാട് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കണമെന്ന് കത്തില്‍ വി.എസ് ആവശ്യപ്പെട്ടു.
പരാതിയോട് ഗൗരവമായി പ്രതികരിച്ചില്ല എന്ന ആരോപണം തിരിച്ചടിയാണെന്നും കേന്ദ്രനേതൃത്വത്തിന്റെ മേല്‍നോട്ടം അന്വേഷണത്തിന് വേണമെന്നും വിഎസ് നിര്‍ദ്ദേശിച്ചതായാണ് റിപോര്‍ട്ട്.