അമിത്ഷായുടെ ശ്രമം വര്‍ഗീയ വാചക കസറത്തുകളിലൂടെ കൈയടി നേടാന്‍ : വി.എസ്

Update: 2018-10-28 11:30 GMT


തിരുവനന്തപുരം : വര്‍ഗീയ വാചക കസറത്തുകളിലൂടെ കൈയടി നേടാനാണ് അമിത്ഷായുടെ ശ്രമമെന്ന് വി.എസ്. അച്യുതാനന്ദന്‍. ഉത്തരേന്ത്യയിലിരിക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്ന് നിലപാടെടുക്കുന്നതും, കേരളത്തില്‍ വരുമ്പോള്‍ സ്ത്രീപ്രവേശനത്തിനെതിരെ സമരത്തിന് ആഹ്വാനം ചെയ്യുന്നതും ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്ന് അമിത്ഷാ മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.