ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച; നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെടുത്തു

Update: 2015-10-04 07:23 GMT
കാസര്‍കോട്:
ചെറുവത്തൂര്‍: വിദ്യാബാങ്ക് കവര്‍ച്ചയില്‍ നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെടുത്തു.നാലുപ്രതികളുടെ  അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി അബ്ദുല്‍ ലത്തീഫ് ,സുലൈമാന്‍,രാജേഷ്,മുംബഷീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലാകെ ഏഴ് പ്രതികളാണുള്ളതെന്ന് എസ്.പി എസ് ശ്രീനിവാസന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വിശദമാക്കിയത്.

കാഞ്ഞങ്ങാട് രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതിയായിരുന്ന അബ്ദുല്‍ ലത്തീഫാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. നാലുമാസം മുമ്പ് ജ്വല്ലറിയിലെ താഴെ നിലയിലെ ഷോപ്പിങ് കോംപ്ലക്‌സിലെ ആറുമുറികള്‍ സുലൈമാന്‍ എന്നയാളെ ഉപയോഗിച്ച് വാടകയ്ക്ക് എടുപ്പിക്കുകയായിരുന്നു.

സ്ലാബ് തുരക്കാന്‍ വിദഗ്ധനായ എറണാകുളം സ്വദേശി രാജേഷിനെ ഉപയോഗിച്ചാണ് ഒന്നാംനിലയിലെ സ്ലാബ് ഡ്രില്ലര്‍ കൊണ്ട് തുരന്നത്. ശനിയാഴ്ച രാവിലെ 11 മണിക്ക് മോഷണം നടത്താന്‍ ബാങ്കില്‍ കയറിയെങ്കിലും അലാറം മുഴങ്ങിയതിനാല്‍ പിന്തിരിയുകയായിരുന്നു.

പിന്നീട് ഞായറാഴ്ച്ചയാണ് അലാറത്തിന്റെ വയര്‍ മുറിച്ചശേഷമാണ് കവര്‍ച്ച നടത്തിയത്. ബാങ്കിന്റെ സുരക്ഷാ വീഴ്ചയാണ് കവര്‍ച്ച എളുപ്പമാക്കിയതെന്ന് എസ്.പി പറഞ്ഞു. ബാങ്കിന്റെ നീലേശ്വരം ഓഫിസില്‍ സൂക്ഷിക്കേണ്ട പെയര്‍ കീ ബാങ്കില്‍ തന്നെ ഉണ്ടായിരുന്നു. ഇത് എങ്ങിനെ മോഷ്ടാക്കള്‍ക്ക് ലഭിച്ചുവെന്ന കാര്യവും അന്വേഷിച്ചുവരികയാണെന്ന് എസ്.പി വ്യക്തമാക്കി. സമീപത്തെ ഫാര്‍മേഴ്‌സ് കോപ്പറേറ്റീവ് ബാങ്കിലെ സിസിടിവി ദൃശ്യങ്ങളാണ് മോഷ്ടാക്കളെ തിരിച്ചറിയാന്‍ സഹായിച്ചത്.
Tags:    

Similar News