മദ്യപാനം ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മധ്യവയസ്‌കന്റെ കഴുത്തറുത്തു

Update: 2024-11-15 18:26 GMT

തിരുവനന്തപുരം: മദ്യപാനം ചോദ്യം ചെയ്തതിന് മധ്യവയസ്‌കന്റെ കഴുത്തറുത്തു. കാരേറ്റ് പേടികുളത്താണ് സംഭവം. കാരേറ്റ് പേടികുളം സ്വദേശി ബാബുവാണ് (67) ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ പേടികുളം സ്വദേശി സുനില്‍കുമാറിനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ബാബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags: