യൂബര്‍ ടാക്‌സി പീഡനം; പ്രതി കുറ്റക്കാരന്‍

Update: 2015-10-20 08:27 GMT
ന്യൂഡല്‍ഹി: യൂബര്‍ ടാക്‌സി പീഡനക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി ശിവ്കുമാറിനെയാണ് ഡല്‍ഹി കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. ശിക്ഷ ഈ മാസം 23ന് പ്രഖ്യാപിക്കും.

തട്ടിക്കൊണ്ടുപോകല്‍, പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഗുഡ്ഗാവില്‍ ജോലി  ചെയ്യുന്ന ഫിനാന്‍സ് എക്‌സിക്യൂട്ടീവാണ് പീഡനത്തിനിരയായത്.
Tags:    

Similar News