ത്രിപുരയില്‍ സിപിഎം പാര്‍ട്ടി മുഖപത്രമായ ദേശര്‍കഥ നാളെ മുതല്‍ വീണ്ടും പ്രസിദ്ധീകരിക്കും

Update: 2018-10-10 14:56 GMT

അഗര്‍ത്തല: ബിജെപി സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി അടപ്പിച്ച ത്രിപുരയിലെ സിപിഎം മുഖപത്രമായ ദേശര്‍കഥ നാളെ മുതല്‍ വീണ്ടും പ്രസിദ്ധീകരിക്കും. പത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവ് ത്രിപുര ഹൈക്കോടതി സ്‌റ്റേ ചെയ്തു. ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് കുമാര്‍ രസ്‌തോഗിയുടേതാണ് വിധി.
സിപിഎമ്മിന്റെ ത്രിപുരയിലെ മുഖപത്രമായ ദേശര്‍കഥയുടെ പ്രസിദ്ധീകരണം തടഞ്ഞതിന് പിന്നില്‍ ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യം ഉണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.നാല്‍പത് വര്‍ഷത്തോളമായി പ്രസിദ്ധീകരിക്കപ്പെടുന്നതും, പ്രചാരത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ളതുമായ ദിനപത്രമാണ് ത്രിപുരയിലെ ദേശര്‍കഥ.
ഒക്ടോബര്‍ ഒന്നിനാണ് വെസ്റ്റ് ത്രിപുരയിലെ ജില്ലാ മജിസ്‌റ്റ്രേറ്റ് ദിനപത്രത്തിന്റെ രജിസ്േ്രടഷന്‍ റദ്ദാക്കിയത്. ഇതിന് പിന്നാലെ ദേശര്‍കഥയുടെ രജിസ്‌ട്രേഷന്‍ സര്‍ടിഫിക്കറ്റും ദിനപത്രങ്ങളുടെ രജിസ്റ്റ്രാര്‍ പിന്‍വലിച്ചു.