മാധ്യമ പ്രവര്‍ത്തകനെയും കുടുംബത്തെയും ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

Update: 2018-09-06 04:08 GMT
കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രന്റെ വീട്ടില്‍ കവര്‍ച്ച. വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും അക്രമിച്ചു പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കണ്ണൂര്‍ താഴെ ചൊവ്വയിലെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.



25 പവന്‍ സ്വര്‍ണ്ണവും പണവും എടിഎം കാര്‍ഡും ഗൃഹോപകരണങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തിനും പരിക്കേറ്റു.