ഇന്‍സറ്റഗ്രാമില്‍ ക്ലോസ് ഫ്രണ്ട്‌സ് ഒപ്്ഷന്‍

ചിത്രങ്ങളും വിഡിയോകളും വേണ്ടപ്പെട്ടവരുടെ ഗ്രൂപ്പുകളിലേക്കു മാത്രം ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചു.

Update: 2018-12-01 05:55 GMT

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ചിത്രങ്ങളും വിഡിയോകളും വേണ്ടപ്പെട്ടവരുടെ ഗ്രൂപ്പുകളിലേക്കു മാത്രം ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചു. പുതുതായി ഉള്‍പ്പെടുത്തിയ 'ക്ലോസ് ഫ്രണ്ട്‌സ്' ഓപ്ഷന്‍ ഉപയോഗിച്ചാണ് സംവിധാനം.

അടുത്ത സുഹൃത്തുകളുടെ ഗ്രൂപ്പ് ഉണ്ടാക്കിയ ശേഷം അവര്‍ക്കു മാത്രമായി നിങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാന്‍ സാധിക്കും. പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.




Tags:    

Similar News