മെറ്റ സ്വകാര്യ വാട്‌സാപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നു; യുഎസ് കോടതിയെ സമീപിച്ച് അന്താരാഷ്ട്ര ഉപയോക്താക്കള്‍

Update: 2026-01-27 06:37 GMT

വാഷിങ്ടണ്‍: സ്വകാര്യ വാട്‌സാപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാരോപിച്ച് മെറ്റക്കെതിരേ യുഎസ് കോടതിയെ സമീപിച്ച് അന്താരാഷ്ട്ര ഉപയോക്താക്കള്‍. കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സാന്‍ഫ്രാന്‍സിസ്‌കോ കോടതിയില്‍ ഉപയോക്താക്കള്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

എന്നാല്‍ മെറ്റ ആരോപണം നിഷേധിച്ചിരിക്കുകയാണ്. വാട്‌സാപ്പില്‍ എന്റ് ടു എന്‍ക്രിപ്ഷന്‍ മെസേജുകള്‍ അയക്കുന്നവര്‍ക്കും അത് സ്വീകരിക്കുന്നവര്‍ക്കും മാത്രം കാണാന്‍ സാധിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുള്ളതെന്നും മെറ്റക്ക് അത് വായിക്കാന്‍ കഴിയില്ലെന്നും കമ്പനി പറഞ്ഞു.

വാട്‌സാപ്പ് സുരക്ഷിതമല്ലെന്നും എക്‌സ് ചാറ്റ് ഉപയോഗിക്കാനും ഇലോണ്‍ മസ്‌ക് സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് സുരക്ഷിതമായി മെസേജുകള്‍ അയക്കുക എന്ന ലക്ഷ്യത്തോടെ എക്‌സ് ചാറ്റ് ലോഞ്ച് ചെയ്തത്.

Tags: