നാഷണല്‍ സര്‍വീസ് സ്‌കീം അംഗത്വത്തിന് നീന്തല്‍ മാനദണ്ഡമാക്കും : മന്ത്രി കെ.ടി. ജലീല്‍

Update: 2018-10-03 10:49 GMT


തിരുവനന്തപുരം : നീന്തല്‍ അറിയണമെന്നത് അടുത്തവര്‍ഷം മുതല്‍ നാഷണല്‍ സര്‍വീസ് സ്‌കീം അംഗത്വത്തിനുള്ള മാനദണ്ഡമായി പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ .

പ്രളയബാധിത മേഖലകളില്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ സേവനം ശ്രദ്ധേയമായിരുന്നു. ആ ഘട്ടത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നീന്തല്‍ അറിയണമെന്നത് നിര്‍ബന്ധമാക്കുന്നത് പരിഗണിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നീന്തല്‍ അറിഞ്ഞാല്‍ എന്‍.എസ്.എസ് അംഗങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്‍കാനാകും.

കോളേജുകളില്‍ എന്‍.എസ്.എസ് അംഗങ്ങളായി 100 വിദ്യാര്‍ഥികളെ മാത്രമാണ് ഉള്‍പ്പെടുത്താനാകുന്നത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തത്പരരായി മുന്നോട്ടുവന്നാല്‍ അവരെ കൂടി ഉള്‍ക്കൊള്ളിച്ച് സേവനസേന രൂപീകരിക്കുന്നതും ആലോചനയിലുണ്ട്. സാമൂഹ്യപ്രതിബന്ധതയും സേവന മനസ്‌കതയും കുട്ടികളില്‍ വളരാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായമാകുമെന്നും മന്ത്രി പറഞ്ഞു.

Similar News