മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഇപ്പോഴും പാക്കിസ്ഥാനില്‍ വിലസുന്നുണ്ടെന്ന് സുഷമാ സ്വരാജ്

Update: 2018-09-29 16:19 GMT


ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു സുഷമയുടെ പ്രസംഗം. ഇന്ത്യ ഭീഷണി നേരിടുന്നത് അയല്‍പ്പക്കത്തുനിന്നാണ്. കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാന്‍. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഇപ്പോഴും പാക്കിസ്ഥാനില്‍ വിലസുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
ഭീകരത വ്യാപിപ്പിക്കുക മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം നിഷേധിക്കാനും പാക്കിസ്ഥാന്‍ വിദഗ്ദരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒസാമ ബിന്‍ ലാദനെ കണ്ടെത്തിയത് പാക്കിസ്ഥാനിലാണെന്നത് . ന്യൂയോര്‍ക്ക്, മുംബൈ ഭീകരാക്രമണങ്ങള്‍ സമാധാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം ഇല്ലാതാക്കിയെന്നും സുഷമ പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതാണ് പാക്കിസ്ഥാനെതിരായ മോദി സര്‍ക്കാരിന്റെ നീക്കങ്ങളെന്ന് പ്രതിപക്ഷം ആരോപിച്ചു. പാക്കിസ്ഥാനെതിരേ മിന്നലാക്രമണം നടത്തി തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്യാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം മാര്‍ക്കണ്ഡയ കട്ജു തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചിരുന്നു.

Similar News