സര്‍ജിക്കല്‍ സട്രൈക്ക് വാര്‍ഷികാചരണത്തിന് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം

Update: 2018-09-21 11:50 GMT


ന്യൂഡല്‍ഹി : 2016 സെപ്തംബര്‍ 28ന് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്കിന്റെ വാര്‍ഷികമാചരിക്കാന്‍ രാജ്യത്തെ സര്‍വകലശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യു.ജി.സി നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ 29 സര്‍ജിക്കല്‍ സ്!െ്രെടക്ക് ദിനമായി ആചരിക്കാനാണ് നിര്‍ദേശം. ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക പരേഡ്, എക്‌സിബിഷന്‍ എന്നിവ സംഘടിപ്പിക്കാനും സായുധ സേനകള്‍ക്ക് ആശംസനേര്‍ന്നുകൊണ്ട് കാര്‍ഡ് അയക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അന്നേ ദിവസം പ്രത്യേക പരേഡുകള്‍ സംഘടിപ്പിക്കാന്‍ സര്‍വകലാശാലകളിലെ എന്‍.സി.സി യൂണിറ്റുകളോട്് യു.ജി.സി നിര്‍ദേശിച്ചു.
ഇത് രാഷ്ട്രീയ താത്പര്യമല്ലെന്നും രാജ്യത്തെ കാക്കുന്ന സേനയുടെ പരിശ്രമങ്ങളെ ഓര്‍മ്മിക്കാനുളള അവസരം മാത്രമായാണ് കണക്കാക്കുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇത് രാഷ്ട്രീയം അല്ല, രാജ്യസ്‌നേഹം ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് മിന്നലാക്രമണം എന്താണെന്നും സേനയുടെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്നും പറഞ്ഞ് കൊടുക്കേണ്ടതുണ്ട്'- ജാവദേക്കര്‍ വിശദീകരിച്ചു.