പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Update: 2018-10-09 12:00 GMT

കാഞ്ഞാർ: കുടയത്തൂർ ഗവ: ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കുടയത്തൂരിൽ പ്രവർത്തിക്കുന്ന സാമൂഹ്യക്ഷേമ വകുപ്പിന്റെ നിർഭയയിലാണ് സംഭവം.തിങ്കളാഴ്ച രാത്രിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മുപ്പതോളം കുട്ടികൾ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്.തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്നലെ പോസ്റ്റ്മോർട്ട നടപടികൾ ആരംഭിച്ചപ്പോൾ വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടപ്പിച്ച് ബഹളമുണ്ടാക്കി.തുടർന്ന് തഹസിൽദാർ ആശുപത്രിയിലെത്തി. ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.