യുവ പ്രതിഭാ പുരസ്‌കാരം ഫാത്തിമ അന്‍ഷിക്കും മുഹമ്മദ് ആസിം വെളിമണ്ണയ്ക്കും പ്രിയ മാത്യുവിനും
തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷന്‍ പ്രഥമ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശാരീരിക-മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്കാണ് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നത്.
വൈകല്യത്തെ നീന്തി തോല്‍പിച്ച് ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മുഹമ്മദ് ആസിം വെളിമണ്ണ, കാഴ്ച പരിമിതിയെ അതിജീവീച്ച് ശാസ്ത്രീയ സംഗീതത്തിലും ഉപകരണ സംഗീതത്തിലും മികവു തെളിയിച്ച സിനിമാ പിന്നണി ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ ഫാത്തിമ അന്‍ഷി,അക്കോണ്ട്രോപ്ലാസിയ എന്ന ജനിതക ശാരീരിക അവസ്ഥയെ അതിജീവിച്ച് പഠനത്തില്‍ മുന്നേറി ഗ്ലാഡ് ബേക്ക്‌സ് എന്ന വ്യവസായ സംരംഭം തുടങ്ങിയ പാരാ അത്‌ലറ്റിക് സംസ്ഥാന മീറ്റിലെ മെഡല്‍ ജേതാവുമായ പ്രിയ മാത്യു എന്നിവര്‍ക്കാണ് പുരസ്‌കാരം. എസ്ഡിപിഐ ദേശീയ പ്രസിഡന്റായിരുന്ന പരേതനായ എ സഈദിന്റെ പേരക്കുട്ടിയാണ് ഫാത്തിമ അന്‍ഷി.