വനിതാ ഡോക്ടറോട് മോശമായി പെരുമാറി; ബിജെപി നേതാവിനെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു
പറ്റ്‌ന: വനിതാ ഡോക്ടറോട് മോശമായി പെരുമാറിയ ബിജെപി നേതാവും യൂട്യൂബറുമായ മനീഷ് കാശ്യപിനെ പറ്റ്‌ന മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. ഇന്നലെ വൈകീട്ട് ആശുപത്രിയില്‍ എത്തിയ മനീഷ് കാശ്യപ് ഒരു ജൂനിയര്‍ വനിതാ ഡോക്ടറോട് മോശമായി പെരുമാറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. മനീഷ് ഫോണ്‍ പുറത്തെടുത്തപ്പോള്‍ വീഡിയോ ഷൂട്ട് ചെയ്യാനാണെന്നാണ് മറ്റു ഡോക്ടര്‍മാര്‍ കരുതിയത്. ഇതോടെ ഫോണ്‍ പിടിച്ചുവാങ്ങി മര്‍ദ്ദിച്ച് മുറിയിലിട്ട് പൂട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഇടപെട്ടെന്നും ഇരുകൂട്ടര്‍ക്കും പരാതിയില്ലെന്നും പിര്‍ബഹോര്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജായ അബ്ദുല്‍ ഹലീം പറഞ്ഞു. മാപ്പു പറഞ്ഞതിനെ തുടര്‍ന്നാണ് അക്രമിയെ തുറന്നുവിട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
मनीष कश्यप को हर जगह नेता गिरी नहीं दिखानी चाहिए
— Manish Yadav लालू (Journalist) (@ManishMedia9) May 19, 2025
विवाद हुआ मनीष कश्यप की जमकर कुटाई हो गई#ManishKashyap pic.twitter.com/xTViyUKzeL
തമിഴ്‌നാട്ടില്‍ ബിഹാര്‍ സ്വദേശികള്‍ അക്രമത്തിന് ഇരയാവുന്നു എന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് നേരത്തെ മനീഷിനെതിരേ കേസെടുത്തിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
