കോഴിക്കോട്: ലഹരിവേട്ടക്കെത്തിയ പോലിസിനെ കണ്ട യുവാവ് എംഡിഎംഎ അടങ്ങിയ കവറുകള്‍ വിഴുങ്ങിയെന്ന് പോലിസ്. മൈക്കാവ് സ്വദേശിയായ ഇയ്യാടന്‍ ഷാനിദിനെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ ഇയാളുടെ വയറ്റില്‍ കവര്‍ കണ്ടെത്തിയിട്ടുണ്ട്.