നഗരസഭ മുന്‍ അംഗവും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു

Update: 2025-11-24 03:15 GMT

കോട്ടയം: നഗരസഭ മുന്‍ അംഗവും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ഹൗസില്‍ ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലര്‍ വി കെ അനില്‍കുമാറിനെയും മകന്‍ അഭിജിത്തിനെയും കസ്റ്റഡിയില്‍ എടുത്തു. ലഹരി ഇടപാടിനെ ചൊല്ലിയും സാമ്പത്തിക ഇടപാടിനെ ചൊല്ലിയുമുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

പിടിയിലായ അഭിജിത്തും മരിച്ച ആദര്‍ശും തമ്മില്‍ സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നതായാണ് പോലിസ് പറയുന്നത്. ഇരുവരും ലഹരിക്കേസുകളില്‍ പ്രതികളുമാണ്. ഇന്നലെ രാത്രിയോടെ ആദര്‍ശ് സുഹൃത്തുക്കളുമായി അഭിജിത്തിന്റെ വീട്ടുമുറ്റത്ത് എത്തി സാമ്പത്തിക പ്രശ്നത്തിന്റെ പേരില്‍ ബഹളമുണ്ടാക്കി. ഇതിനിടെ അഭിജിത്ത് കത്തിയെടുത്ത് ആദര്‍ശിനെ കുത്തുകയായിരുന്നു. ഇയാളെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.