താമരശേരിയില്‍ യുവാവിന് കുത്തേറ്റു

Update: 2025-09-19 01:52 GMT

കോഴിക്കോട്: താമരശേരിയില്‍ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു. അമ്പായത്തോട് അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ജിനീഷിന്റെ കാറും അക്രമികള്‍ തകര്‍ത്തു.


ഇന്നലെ രാത്രി 10.30ഓടെ താഴെ പരപ്പന്‍ പൊയിലില്‍ വെച്ചാണ് സംഭവം. കോഴിക്കോട് ഭാഗത്തു നിന്നും കാറില്‍ എത്തിയ സംഘമാണ് കുത്തിയത്. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജിനീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് ജിനീഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ജിനീഷിന്റെ അരയില്‍ ഉണ്ടായിരുന്ന കത്തിയും സംഘര്‍ഷമുണ്ടായ സ്ഥലത്ത് നിന്നും പോലിസ് കണ്ടെടുത്തു. എന്നാല്‍, കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. പോലിസ് അന്വേഷണം ആരംഭിച്ചു.