നെന്മാറയില്‍ യുവാവിന് വെട്ടേറ്റു

Update: 2025-02-01 05:15 GMT

നെന്മാറ: പാലക്കാട് നെന്മാറയില്‍ യുവാവിന് വെട്ടേറ്റു. കയറാടി വീഴ്‌ലി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഇയാളെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരാണ് വെട്ടിയതെന്നും എന്തിനാണ് വെട്ടിയതെന്നും വ്യക്തമല്ലെന്ന് പോലിസ് അറിയിച്ചു. പ്രതിയെ പിടികൂടാന്‍ പോലിസ് അന്വേഷണം ആരംഭിച്ചു.