പുനലൂര്‍: താമസിക്കുന്ന ഫ്‌ലാറ്റിനു പിന്‍ഭാഗത്തെ തോട്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പുനലൂര്‍ ചെമ്മന്തൂര്‍ പ്ലാവിളക്കുഴിയില്‍ വീട്ടില്‍ എന്‍ ഷിനുമോനാ(29)ണ് മരിച്ചത്. ചെമ്മന്തൂര്‍ കോളേജ് ജങ്ഷനില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. മൃതദേഹത്തില്‍ പലയിടത്തും മുറിവേറ്റിട്ടുണ്ട്. ഫ്‌ലാറ്റിന്റെ കൈവരിയില്ലാത്ത മട്ടുപ്പാവില്‍നിന്ന് വീണതാവാമെന്നാണ് പ്രാഥമികനിഗമനം. തോടിനോടു ചേര്‍ന്നുള്ള മൂന്നുനില ഫ്‌ലാറ്റിലാണ് ഇയാള്‍ താമസിച്ചുവന്നിരുന്നത്. ഫ്‌ലാറ്റിനു മുകളില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടേതെന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോലീസ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 2018ലെ പുനലൂര്‍ കെവിന്‍ കൊലക്കേസില്‍ ഷിനുമോനെ പോലിസ് പ്രതിചേര്‍ത്തിരുന്നു. വിചാരണക്കോടതി വെറുതെ വിടുകയും ചെയ്തു.