കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവ് മരിച്ചനിലയില്‍

Update: 2025-12-04 05:16 GMT

കോഴിക്കോട്: സൗത്ത് ബീച്ചില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മുഖദാര്‍ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടല്‍ഭിത്തിയിലെ കല്ലിനിടയില്‍ തല കുടുങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്. രാവിലെ ബീച്ചിലെത്തിയവരാണ് കടല്‍ഭിത്തിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലിസില്‍ വിവരം അറിയിച്ചു. മരിച്ച ആസിഫ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ആസിഫിനെ ബുധനാഴ്ച വൈകീട്ട് ബീച്ചില്‍ കണ്ടിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ കേസെടുത്തു.