ആലപ്പുഴ: ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ധൃതിയില്‍ സംസ്‌കരിക്കാനുള്ള ശ്രമം തടഞ്ഞ് പോലിസ്. മണ്ണഞ്ചേരി പൊന്നാട് സ്വദേശി അര്‍ജുനെയാണ്(20) മുത്തച്ഛന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയില്‍ കൊണ്ടുപോകാതെയും മരിച്ചെന്നത് ഡോക്ടറെക്കൊണ്ട് സ്ഥിരീകരിക്കാതെയും സംസ്‌കാരം നടത്താനാണ് ശ്രമം നടന്നത്. വിവരമറിഞ്ഞെത്തിയ പോലിസ് ഇത് തടഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു കൊണ്ടുപോയി. സ്വന്തം വീട്ടില്‍ സ്ഥലസൗകര്യം കുറവായതിനാല്‍ അര്‍ജുന്‍ ഇടക്കിടെ മുത്തശ്ശന്റെ വീട്ടില്‍ പോവുമായിരുന്നു. അര്‍ജുന്‍ തൂങ്ങിമരിച്ചു എന്നാണ് കുടുംബം പറയുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണ് പോലിസിന്റെ ആവശ്യം.