ട്രെയ്‌നില്‍ നിന്ന് വീണ് യുവാവിന് ഗുരുതരപരിക്ക്; കോഴിക്കോട് സ്വദേശിയെന്ന് സംശയം

Update: 2025-02-15 02:53 GMT

പരപ്പനങ്ങാടി:ട്രെയ്‌നില്‍ നിന്നും തെറിച്ചുവീണ് യുവാവിന് ഗുരുതരപരിക്ക്. പരപ്പനങ്ങാടി അയ്യപ്പന്‍ കാവിന് സമീപത്ത് വെച്ച് രാവിലെ 6.30 ഓടെയാണ് അപകടം. യുവാവ് തീവണ്ടിയില്‍ നിന്ന് വീണതുകണ്ട നാട്ടുകാര്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഹനീഫ കൊടപ്പാളിയുടെ നേതൃത്വത്തില്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മങ്ങാട് ഉണ്ണികുളം നേരോത്ത് മുജീബ് റഹ്മാന്‍ എന്ന യുവാവാവാണ് അപകടത്തില്‍ പെട്ടതെന്ന് സംശയിക്കുന്നു. യുവാവിന്റെ കൈവശമുള്ള ആധാര്‍ കാര്‍ഡില്‍ നിന്നുള്ള വിവരമാണ് ഇത്.