പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് കുത്തേറ്റുമരിച്ചു. എരിയപ്പള്ളി സ്വദേശി റിയാസ് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി പുല്‍പ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റിനുസമീപത്തായിരുന്നു സംഭവം. മീനംകൊല്ലി സ്വദേശികളായ രഞ്ജിത്ത്, അഖില്‍ എന്നിവരുമായുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലിസ് അറിയിച്ചു. ഇവര്‍ ഒളിവിലാണ്. റിയാസിന്റെ ശരീരത്തില്‍ നിരവധി കുത്തുകള്‍ ഏറ്റിരുന്നു. റിയാസിനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.