മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു

Update: 2025-03-02 16:48 GMT

കൊല്ലം: ഓച്ചിറയില്‍ കുളംവറ്റിച്ച് മീന്‍ പിടിക്കുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. തയ്യില്‍ തറയില്‍ അജയന്‍-സന്ധ്യ ദമ്പതികളുടെ മകനായ ആദര്‍ശാ(26)ണ് മരിച്ചിരിക്കുന്നത്. പ്രയാര്‍ വടക്ക് കളീക്കശ്ശേരില്‍ ക്ഷേത്രത്തിന് സമീപം ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം. കൈയില്‍കിട്ടിയ കരട്ടി എന്ന മീനിനെ വായില്‍ കടിച്ചുപിടിച്ച് മറ്റൊരു മീനിനെ പിടിക്കാനായി ശ്രമിക്കുന്നതിനിടെ വായിലിരുന്ന മീന്‍ തൊണ്ടയിലേക്കിറങ്ങിയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.