കോട്ടയം: സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. വെക്കം നേരെകടവിലുണ്ടായ സംഭവത്തില്‍ വൈക്കം ചാലപ്പറമ്പ് സ്വദേശി ദേവപ്രകാശ് (24) ആണ് മരിച്ചത്. ത്തിപ്പുഴയാറില്‍ കുളിച്ചു കൊണ്ടിരുന്ന മൂന്നു പേരില്‍ ഒരാളെ കാണാതാവുകയായിരുന്നു. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.