പുഴയില്‍ കാല്‍ കഴുകാന്‍ ഇറങ്ങിയ എഞ്ചിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

Update: 2025-01-23 12:59 GMT

കൊല്ലം: ആയൂര്‍ കുഴിയത്ത് ഇത്തിക്കരയാറ്റില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ അഹദാണ് മരിച്ചത്. മാര്‍ത്തോമ്മ കോളേജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാനാണ് അഹദ് അടങ്ങിയ ഏഴംഗ സംഘം പ്രദേശത്ത് എത്തിയത്. ആറ്റില്‍ കാലുകഴുകാന്‍ അഹദ് ഇറങ്ങി. ഇതിനിടെ കാല്‍ വഴുതി ആറ്റിലേയ്ക്ക് വീണ് അപകടത്തില്‍പ്പെടുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം വൈകിട്ട് അഞ്ചോടെയാണ് അഹദിന്റെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയത്.