കുന്നംകുളം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. ചൂണ്ടല്‍ പാറ അമ്പലത്തിന് സമീപത്തുവച്ചുണ്ടായ അപകടത്തില്‍ വേലൂര്‍ സ്വദേശി ജോയല്‍ ജസ്റ്റിന്‍ (19) ആണ് മരിച്ചത്. പരീക്ഷയ്ക്കായി കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒല്ലൂര്‍ക്കര ഡോണ്‍ ബോസ്‌കോ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്.