അയല്‍ക്കാരന്റെ ചെവി കടിച്ചെടുത്തെന്ന കേസിലെ ആരോപണവിധേയന്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2025-02-25 04:34 GMT

ആലപ്പുഴ: പള്ളിപ്പുറത്ത് ആറാംമൈലില്‍ അയല്‍ക്കാരന്റെ ചെവി കടിച്ചെടുത്തെന്ന കേസിലെ ആരോപണവിധേയനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം നാലാംവാര്‍ഡ് കിഴക്കേ തമ്പുരാങ്കല്‍ കെ ജി രജീഷാ(43)ണ് ഇന്നലെ വൈകീട്ട് മരിച്ചത്. ഫെബ്രുവരി പത്തിന് തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളജ് ജീവനക്കാരന്‍ ഗോകുലത്തില്‍ ഗോപകുമാര്‍ എന്നയാളുടെ ചെവി കടിച്ചെടുത്തെന്ന കേസില്‍ റിമാന്‍ഡിലായിരുന്നു രജീഷ്. കേസില്‍ 22ാം തീയ്യതിയാണ് ജാമ്യം കിട്ടിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.