മലക്കപ്പാറ: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി സഞ്ജയ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് കാട്ടുപോത്ത് ഇയാളെ ആക്രമിച്ചത്. സഞ്ജയ് ഉള്‍പ്പെടെ നാല് പേര്‍ മലക്കപ്പാറ മേഖലയിലൂടെ നടന്ന വരുമ്പോഴായിരുന്നു ആക്രമണം. തുടര്‍ന്ന തമിഴ്‌നാട് വാല്‍പ്പാറയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയായിരുന്നു മരണം. സഞ്ജയ് തോട്ടം തൊഴിലാളി ആയിരുന്നു. മൃതദേഹം നാട്ടിലേക്കെത്തിക്കാനുളഅള നടപടികള്‍ സ്വീകരിക്കുകയാണ്.